കൊണ്ടോട്ടി: പതിനഞ്ചുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുൽപ്പറ്റ മുണ്ടക്കുളം മണപ്പാടൻ മുഹമ്മദ് യാസിൻ(22) ആണ് അറസ്റ്റിലായത്. യുവാവ് മൊബൈൽ കടയിലെ ജീവനക്കാരനാണ്. പെൺകുട്ടി കൊണ്ടോട്ടിയിലെ സ്കൂളിൽ പഠിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പീന്നിട് മൊബൈൽ വഴി ബന്ധം തുടരുകയായിരുന്നു. രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറം ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
