തൊടുപുഴ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൊടുപുഴ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസ് ധർണ്ണ സമരം നടത്തി.
മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട മാലിന്യം ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളിലെ ഹരിത കർമ്മസേനയുടെ യൂസർ ഫീ ഒഴിവാക്കുക, പബ്ലിക് വേസ്റ്റ് ബിന്നുകൾ കച്ചവട സ്ഥാപനങ്ങളിൽ നിർബന്ധമായും സ്ഥാപിക്കണമെന്ന ഉത്തരവ് പിൻവലിക്കുക, വഴിയോര കച്ചവടം നിയന്ത്രണ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കൊണ്ടാണ് പ്രതിഷേധിച്ചത്.
ജില്ലാ പ്രസിഡന്റ് റോജി പോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി.യു സരിൻ, ജില്ലാ ജോയിൻ സെക്രട്ടറിമാരായ ബിനു നെല്ലിക്കുന്നേൽ, അനൂപ് മറയൂർ, അമ്പിളി രെവികല ഈസ്റ്റ് ഏരിയ സെക്രട്ടറി ഫൈസൽ സേനോറ എന്നിവർ സംസാരിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ധർണ്ണ സമരത്തിൽ പങ്കെടുത്തു. തുടർന്ന് വ്യാപാരികൾ നേരിടുന്ന വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫസർ ജെസ്സി ആൻ്റണിക്ക് വ്യാപാരി വ്യവസായി സമിതി നേതാക്കൾ നിവേദനം സമർപ്പിച്ചു.