തൊടുപുഴ:32 വർഷം മുൻപ് കിണറ്റിൽ വീണ രണ്ടു വയസുകാരനെ രക്ഷിച്ച ആലക്കോട് കല്ലി ടുക്കിൽ ജോൺ. കെ.ജോസ് എന്ന ജെയോച്ചൻ വിടവാങ്ങി.വർഷങ്ങൾക്ക് മുൻപ് കുട്ടിയെ രക്ഷിച്ച സംഭവം അന്ന് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.അതിനുള്ള അംഗീകാരവും ലഭിച്ചിരുന്നു.
:ജീവൻ പണയം വച്ചും ധീരത കാട്ടിയ ജയോച്ചന് അന്ന് രാഷ്ട്രപതിയു ടെ അംഗീകാരം.ലഭിച്ചിരുന്നു. കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയതിനാണ് ആലക്കോട് കല്ലിടുക്കിൽ ജോൺ കെ. ജോസ് എന്ന ജയോച്ചനെ (39) തേടി രാഷ്ട്രപതിയുടെ ജീവൻരക്ഷാ പതക് അവാർഡ് എത്തിയത്.
അന്ന് ഈ അവാർഡ് നേടിയ പന്ത്രണ്ടു മലയാളികളിൽ ഏക ഇടുക്കി ജില്ലക്കാര നുമാണ് ഇദ്ദേഹം.
1989 ഡിസംബർ 27-നാണ് ജയോച്ച നെ ദേശീയ ബഹുമതിയിലേക്കുയർ ത്തിയ സംഭവം അരങ്ങേറുന്നത്. ആല ക്കോട് സഹകരണ ബാങ്കിന്റെ കാർഷിക മേളയ്ക്ക് പോകാൻ ഒരുങ്ങി ഇറങ്ങിയ ജയോച്ചൻ സ്ത്രീകളുടെ അലമുറ ക ട്ടാണ് അയൽവീട്ടിലെ കിണറ്റിൻ കരയിലെ ത്തിയത്. ആഴമേറിയ കിണറ്റിലേക്കു നോ ക്കുമ്പോൾ മുങ്ങിത്താഴുന്ന കുരുന്നുജീവൻ.
എല്ലാവരും സ്തബ്ധരായി നോക്കി നില്ക്കുന്നതിനിടയിൽ ജയാച്ചൻ 25 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഊളിയി ട്ടു. 16 അടി ആഴമുള്ള വെള്ളത്തിൽ നിന്നു പഴയരിൽ അലിയാരുടെ പുത്രൻ അഫ്സൽ എന്ന രണ്ടുവയസുകാ രനും കൈയിലുണ്ടായിരുന്നു. പിന്നെ ഓ ടിക്കൂടിയവർ ഇട്ടുകൊടുത്ത വടത്തിൽ പി ടിച്ച് രണ്ടുപേരും കിണറ്റിൽനിന്നു കരകയറി.
മരണത്തിന്റെ പിടിയിൽ നിന്ന് ഒരു കുരുന്നിനെ രക്ഷിച്ച് ജയോച്ചനെ അന്ന് പ്രശംസിക്കാത്തവർ ഉണ്ടായില്ല. പഞ്ചായ ത്ത് അധികൃതർ ഒരുക്കിയ സ്വീകരണ ത്തിൽ 500 രൂപ പാരിതോഷികവും നൽകി.പിന്നീടാണ് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചത് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനിൽ നിന്നാണ് അവാർഡ് ഏറ്റു വാങ്ങിയത്.
ആലക്കോട്: കല്ലിടുക്കിൽ ജോൺ. കെ.ജോസ്(ജയോച്ചൻ -69)നിര്യാതനായി.സംസ്ക്കാര ശുശ്രൂഷകൾ 13.12.2022ചൊവ്വ രാവിലെ 11ന് സഹോദരൻ സേവിയുടെ ഭവനത്തിൽ ആരംഭിച്ച് കല യന്താനി സെൻ്റ് മേരീസ് പള്ളിയിൽ.ഭാര്യ റോസമ്മ ഉള്ളനാട് മാടയ്ക്കൽ കുടുംബാംഗം.മക്കൾ:അജിത്ത്,ഷീജ,അനിത.മരുമകൻ:ജിയോ,മലേക്കണ്ടം,കോതമംഗലം(ദുബായ്).
ജെയോച്ചൻ വിട വാങ്ങിയത് അറിഞ്ഞ ആലക്കോ ടുകാർ വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം വീണ്ടും ഓർമ്മിച്ചു.