Timely news thodupuzha

logo

സിദ്ധാർഥന്‍റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ വേണുഗോപാൽ

തിരുവനന്തപുരം: കോളേജുകളിൽ എസ്.എഫ്.ഐയെ ക്രിമിനൽ സംഘമായി വളർത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാർഥന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് കെ.സി വേണുഗോപാൽ.

കേരളത്തിലെ അമ്മമാർ കുട്ടികളെ കോളെജിൽ വിടാൻ ഭയപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് സിദ്ധാർഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തേന്ത്യയിൽ മറ്റും കണ്ടുവന്നിരുന്ന ആൾക്കൂട്ട മർദനങ്ങൾ കേരളത്തിൽ നടക്കുന്നില്ലെന്ന് നമ്മൾ അഭിമാനം കൊണ്ടിരുന്നു. എന്നാൽ ആൾക്കൂട്ട ആക്രമണത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി സിദ്ധാർഥന്‍റെ മരണം മാറിക്കഴിഞ്ഞു.

കോളേജ് ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങൾപോലെ ആയി മാറുന്നു. സംഘടനയിൽ ചേരാൻ വിസമ്മതിച്ചതിനാമ് എസ്എഫ്ഐ പ്രവർത്തകർ ഇത്തരത്തിൽ പെരുമാറിയതെന്നും കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി.

എസ്.എഫ്.ഐയെന്ന വിദ്യാർഥി സംഘടനയെ ഒരു ക്രിമിനൽ സംഘമായി വളർത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്‍റെ അഴിമതിയും രാഷ്ട്രീയ ജീർണതയും സർക്കാരിന്‍റെ ചീത്തപ്പേരും മറച്ചുപിടിക്കാൻ എസ്.എഫ്.ഐയെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് പിണറായി വിജയനെന്നും വേണുഗോപാൽ ആരോപിച്ചു.

എത്രയോ അമ്മമാരുടെ കരച്ചിൽ ഇപ്പോൾ കേരളത്തിലുയരുന്നുണ്ട്. കുട്ടികളെ കോളെജുകളിലേക്ക് അയച്ചാൽ അവർ ജീവനോടെ തിരിച്ചുവരുമോ എന്നതിനു വ്യക്തമായ ഒരു ചിത്രമില്ല.

ഞാൻ കൂടി ഉൾപ്പെട്ട സബ്ജക്‌ട് കമ്മിറ്റിയാണ് റാഗിങ്ങ് നിരോധിച്ചത്. പിന്നീട് റാഗിങുമായി ബന്ധപ്പെട്ട് കേന്ദ്രനിയമവും വന്നു. ഇവിടെ റാഗിങ് മാത്രമല്ല, ആൾക്കൂട്ട ആക്രമണവും കൊലപാതകവുമാണ് നടന്നിരിക്കുന്നെന്ന് വോണുഗോപാൽ കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *