Timely news thodupuzha

logo

സ്വർണ വിലയിൽ വര്‍ധന

കൊച്ചി: തുടര്‍ച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന്(01/03/2024) പവന് 240 രൂപ ഉയര്‍ന്ന് 46,320 ആയി. ഗ്രാം വിലയില്‍ 30 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 5790 രൂപയായി. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,640 രൂപയായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

പിന്നീട് 15ന് 45,520 രൂപയായിലെത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞിരുന്നു. തുടര്‍ന്നുള്ള 11 ദിവസങ്ങൾക്കുള്ളിൽ ഏകദേശം 640 രൂപയുടെ കുതിപ്പാണ് ഉണ്ടായത്. ഇതിനു ശേഷം കഴിഞ്ഞ തിങ്കൾ മുതൽ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *