കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ ശ്വാസം മുട്ടി മരിച്ചു. കടയ്ക്കൽ അരിനിരത്തിൻ പാറ സ്വദേശി ഉണ്ണികൃഷ്ണ കുറുപ്പാണ്(65) മരിച്ചത്.
കിണറ്റിൽ ഇറങ്ങിയ ഇയാൾ ബോധരഹിതനായി വീഴുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.
കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. കിണറ്റിൽ അകപ്പെട്ട ആടും മരിച്ചു.