Timely news thodupuzha

logo

ഉപഗ്രഹ സർവേ റിപ്പോർട്ടുകളിൽ ആശയക്കുഴപ്പം; ബഫർ സോൺ വിഷയത്തിൽ കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

കോഴിക്കോട്: കഴിഞ്ഞ ദിവസം പുറത്തുവിട്ട ബഫർ സോൺ ഉപഗ്രഹ സർവേ റിപ്പോർട്ടുകൾ ആശയക്കുഴപ്പത്തിലാഴ്ത്തുന്നതെന്നാരോപിച്ച് കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭം നടത്താനൊരുങ്ങി കോൺഗ്രസ്. അപാകതകൾ ഒഴിവാക്കാനായി നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. 

ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവൻഷൻ നടക്കും. മുതിൽന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിലയാണ് കൺവെന്‍ഷന്‍ ഉദ്ഘാടനം നടത്തുക. ഉപഗ്രഹ സർവ്വേ റിപ്പോർട്ടിൽ ജനവാസകേന്ദ്രങ്ങൽ ഉൾ‌പ്പെടുത്തി ഇവയുടെ സർവ്വേ നമ്പറുകൾ മാത്രമാണ് കൊടുത്തിട്ടുള്ളത്. എന്നാൽ ഇതിൽ എല്ലാ വീടുകളുടേയം സ്ഥാപനങ്ങളുടേയും നമ്പർ കൊടുത്തിട്ടില്ലന്നും ആരോപണമുണ്ട്. 

മലബാർ വന്യജീവി സങ്കേതത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവില്‍ 7 പഞ്ചായത്തുകള്‍ ബഫർ സോണിലുണ്ട്. പുഴകൾ, റോഡുകൾ തുടങ്ങി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അതിരടയാളങ്ങളൊന്നും തന്നെ ഉപഗ്രഹ സർവേയിൽ ഇല്ല.7പഞ്ചായത്തുകളാണ് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഈ പഞ്ചായത്തുകളിലെ വീടുകളുടെയോ സ്ഥാപനങ്ങളുടെയോ സര്‍വ്വേ നമ്പറുകള്‍ സര്‍വ്വേയില്‍ കാണിച്ചിട്ടില്ല.  ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസ് മുഖ്യമായി ആവശ്യപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *