ഇരുളും വെളിച്ചവും ഇടകലർന്ന ജീവിത പോരാട്ടത്തിന്റെ നേർക്കാഴ്ചയാണ് തൊടുപുഴ നഗരത്തിലെ ഈ കടല വിൽപ്പനക്കാരൻ.ഗാന്ധി സ്ക്വയറിന് സമീപം കടല വറുത്ത് വ്യാപാരം ചെയ്യുന്ന പുതുച്ചിറ ,വലിയപറമ്പിൽ അബ്ദുൾ കരീം ആണ് ചിത്രത്തിൽ ഉള്ളത്.കഴിഞ്ഞ നാൽപ്പത്തിയഞ്ച് വര്ഷങ്ങളായി നഗരത്തിലെ വൈകുന്നേരങ്ങളിൽ സജീവമാകും വിൽപ്പന.എല്ലാ തുറകളിലുള്ളവരും കരീമിന്റെ കസ്റ്റമേഴ്സ് ആണ്.പാഴ്‌സലായും കടല വറുത്ത് വാങ്ങാൻ ആൾക്കാർ കാത്തുനിൽക്കാൻ കാരണം കർശനമായി ഗുണനിലവാരത്തിൽ കരീം ശ്രദ്ധിക്കുന്നത്കൊണ്ടാണെന്ന് സ്ഥിരം ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ഒരു വലിയ മഴ കഴിഞ്ഞ് പതിവുപോലെ കാറ്റ് വന്ന് കറണ്ടിനെയും കൊണ്ടുപോയപ്പോൾ ഇരുട്ടിലായ ഗാന്ധി സ്ക്വയറിൽ നിന്നും പ്രൊഫെഷണൽ ഫോട്ടോഗ്രാഫറായ ശ്രീകുമാർ ഐസയാണ് ചിത്രം പകർത്തിയത്.ഇന്നലെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ഇന്നലെ സമാപിച്ച (21-12-2022 ) ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത ഏക എൻട്രി ആയിരുന്നു ഈ ചിത്രം. ഏറെ പ്രശംസകൾ പിടിച്ചു പറ്റിയിട്ടുണ്ടങ്കിലും ഒരു മത്സരത്തിന് അയക്കുന്നത് ഇതാദ്യം ആണെന്ന് ശ്രീകുമാർ പറഞ്ഞു.