തൊടുപുഴ: ദേശിയ ശരാശരിയേക്കാളും കൂടുതൽ വനവിസ്തൃതിയുള്ള കേരളത്തിൽ ബഫർ സോൺ ആവശ്യമില്ലെന്ന് മുൻ വനംമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ബഫർ സോണിെൻറ പേരിൽ ഹൈേറഞ്ച് പ്രദേശത്തെ ജനങ്ങൾ പുറത്തേക്കും സി ആർ എസ് നിയമത്തെ തുടർന്ന് തീരദേശത്തെ ജനങ്ങൾ ഉൾവലിയുകയും ചെയ്യുേമ്പാൾ കേരളിയർക്ക് ജീവിക്കാൻ ഇടമില്ലാതെ വരും. കേരളത്തിൽ വൃക്ഷാവരണം കൂടുതലയാതിനാൽ രേഖകളിൽ ഉള്ളതിനേക്കാൾ കൂടുതൽ വനമുണ്ടെന്നും അദേഹം പറഞ്ഞു.
മുതിർന്ന മാധ്യമ പ്രവർത്തകൻ എം ജെ ബാബു രചിച്ച് കൊല്ലം സൈന്ധവ ബുക്സ് പ്രസിദ്ധികരിച്ച മുല്ലപ്പെരിയാറിെൻറ കഥ എന്ന പുസ്തകം പ്രസ് ക്ലബ്ബ് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദേഹം. മുൻ എം എൽ എ പി.സി.ജോസഫ് ആദ്യകോപ്പി ഏറ്റുവാങ്ങി.
കസ്തുരി രങ്കൻ റിപ്പോർട്ടിൽ വനവിസ്തൃതി മൂന്ന് കിലോമീറ്റർ വർദ്ധിപ്പിക്കണമെന്നാണ് ശിപാർശ. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള കസ്തുരി രംഗൻ റിപ്പോർട്ട് അംഗീകരിക്കപ്പെട്ടാൽ മൂന്ന് കിലോമീറ്റർ വനവിസ്തൃതി കൂടും. അതിൽ നിന്നും ഒരു കിലോ മീറ്റർ കൂടി ബഫർ സോണും വരും.ഫലത്തിൽനാലു കിലോമീറ്റർ വനം വസ്തൃതി വർദ്ധിക്കും. ബഫർ സോൺ സംബന്ധിച്ച് ഇപ്പോഴത്തെ കോടതി വിധി അന്തിമമല്ലാതെ വരുമെന്നും അദേഹം ചൂണ്ടിക്കാട്ടി.ബഫർ സോൺ സംബന്ധിച്ച് 2019ലെ മന്ത്രിസഭാ തീരുമാനം ആരുമറിയാതെ സുപ്രിം കോടതിയിൽ നൽകിയതിനാൽ കോടതി വിധിയെ എതിർക്കാനുള്ള ധാർമ്മികതയും നഷ്ടമായി. കേരളം വലിയ ദുരന്തത്തിലേക്കാണ് പോകുന്നത്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ കേരളത്തിൽ വനവിസ്തൃതി കൂടുതലാണ്. എന്നിട്ടും എന്തിന് ഇനിയും വനവിസ്തൃതി വർദ്ധിപ്പിക്കണം. കേരളത്തിൽ ആവശ്യത്തിലേറെ വനവിസ്തൃതി ഉള്ളതിനാൽ ബഫർ സോൺ സംബന്ധിച്ച തർക്കം അനാവശ്യമാണെന്നും കേരളം ഒറ്റക്കെട്ടായി അഭിപ്രായം പറയണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
മുല്ലപ്പെരിയാർ തർക്കം അന്തർ സംസ്ഥാന തർക്കമായി മാറ്റാതെ പ്രശ്നം പരിഹരിക്കണം. തമിഴ്നാടിന് വെള്ളം നൽകില്ലെന്ന് കേരള സമൂഹം പറഞ്ഞിട്ടില്ല. എന്നാൽ, വെള്ളം കൊടുക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ തമിഴ്നാടിന് ബാധ്യതയുണ്ട്.ബേബി ഡാമം ബലപ്പെടുത്താൻ മരംമുറിക്കാൻ അനുമതി നൽകിയതിലൂടെ കേരളം ഉയർത്തിക്കൊണ്ടുവന്ന വാദമുഖങ്ങളെയാണ് ചോദ്യം ചെയ്തതത്. ബേബി ഡാം സുരക്ഷിതമല്ലെന്നും അതിനാൽ ജലനിരപ്പ് ഉയർത്തരുതെന്നുമാണ് നമ്മൾ പറയുന്നതും വാദിക്കുന്നതും.
സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ല പ്രസിഡൻറ് ശശിധരൻ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻറ് സി പി മാത്യു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോർജ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. എം ജെ.ബാബു സ്വാഗതവും കെ.ജി അജിത്കുമാർ സൈന്ധവ നന്ദിയും പറഞ്ഞു.