കൊച്ചി: അനധികൃതമായി ബാനറുകളും കൊടികളും കെട്ടുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. രജിസ്റ്റർ ചെയ്ത കേസുകളിൽ വിശദാംശങ്ങൾ അറിയിക്കണമെന്നും ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ് എച്ച് ഒയ്ക്കുമെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നൽകി.
തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കം ചെയ്തതായി തദ്ദേശ സെക്രട്ടറിമാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.