ന്യൂഡൽഹി: കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എ.എ.പി എം.എൽ.എ അമാനത്തുള്ള ഖാനെ ഇ.ഡി അറസ്റ്റു ചെയ്തു.
ഡൽഹി വഖ്ഫി ബോർഡ് ചെയർമാനായിരിക്കെ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഓഖ്‌ല മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ അമാനത്തുള്ള ഖാന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.