കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ മികച്ച പോളിങ്ങ്. 20 മണ്ഡലങ്ങളിലും പോളിങ് ശതമാനം 12 പിന്നിട്ടു.
രാവിലെ മുതൽ വോട്ടർമാർ കൂട്ടമായി ബൂത്തുകളിലേക്ക് എത്തുന്നുണ്ട്. സ്ഥാനാർഥികളിൽ മിക്കവരും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ, മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, എം.ബി രാജേഷ്, പി.എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, ആർ ബിന്ദു, കെ കൃഷ്‌ണൻകുട്ടി, സജി ചെറിയാൻ, വി ശിവൻകുട്ടി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.