Timely news thodupuzha

logo

ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുത്; നടൻ ആസിഫ് അലി വോട്ട് രേഖപ്പെടുത്തി

തൊടുപുഴ: നടൻ ആസിഫലി കുമ്മൻകല്ല് ബി.റ്റി.എം.എൽ.പി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. സഹോദരൻ അസ്‌കർ അലിയും കൂടെ ഉണ്ടായിരുന്നു.

മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആസിഫ് അലി പറഞ്ഞു. സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല. ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിന് നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നത്.ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുതെന്നും നടൻ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *