അടൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടവും ജില്ലാ പ്രസിഡന്റ് എം ജി കണ്ണനും ജില്ലയിലെ യൂത്ത് കോൺഗ്രസിൽ ഒറ്റപ്പെടുന്നു. യുവ ചിന്തൻ ശിബിരത്തിൽ കണ്ണനെതിരെ കൊണ്ടുവന്ന പ്രമേയം പാസായത് രാഹുൽ മാങ്കൂട്ടത്തിനും എം ജി കണ്ണൻ പക്ഷത്തിനും വലിയ തിരിച്ചടിയായി. സർക്കാരിനും പൊതുമരാമത്ത് വകുപ്പിനുമെതിരെ യൂത്ത് കോൺഗ്രസ് കലക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ച് കലക്‌ടർ ദിവ്യാ എസ് അയ്യർക്കെതിരെ തിരിച്ചുവിട്ട എം ജി കണ്ണനെതിരെ രൂക്ഷ വിമർശനം ചിന്തൻ ശിബിരത്തിൽ ഉയർന്നിരുന്നു.
ഇതിന് പിന്നാലെ ജില്ലാ വൈസ് പ്രസിഡന്റ് മനോജ്, എം ജി കണ്ണനെതിരെ കൊണ്ടുവന്ന പ്രമേയം പാസായത് രാഹുൽ മാങ്കൂട്ടത്തിനും എം ജി കണ്ണനുമെതിരായ നീക്കത്തിന് ശക്തി പകർന്നു. രാഹുലാണ് കണ്ണനെക്കൊണ്ട് സമരം കലക്‌ടർക്കെതിരെ തിരിച്ചുവിട്ടതെന്നും ശിബിരത്തിൽ കണ്ണന്റെ സംരക്ഷകനായി എത്തിയ മാങ്കുട്ടത്തെ തളളി പറയാനും ഭൂരിപക്ഷം പേരും തയ്യാറായി.