Timely news thodupuzha

logo

സീനിയർ ചേമ്പർ ഇൻ്റർനാഷ്ണൽ ഇടുക്കി ലീജിയൻ്റെ അധികാര കൈമാറ്റ ചടങ്ങും കുടുംബ സംഗമവും നടന്നു

ഇടുക്കി: മത രാഷ്ട്രിയ ചിന്തകൾക്ക് അധീനമായി നാടിനും പൊതുജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സീനിയർ ചേമ്പർ ഇൻ്റെർ നാഷണിൻ്റെ പ്രവർത്തനം.

വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ വച്ച് സീനിയർ ചേമ്പർ ഇൻ്റർനാഷ്ണൽ വൈസ് പ്രസിഡൻ്റ് അജിമോൻ കെ. വർഗ്ഗിസ് ഉദ്ഘാടനം നിർവ്വഹിച്ചു. തോമസുകുട്ടി വി.എം അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ജേക്കബ്ബ് ജോസഫ് പിണക്കാട്ട്, സെക്രട്ടറി ലാലു സെബാസ്റ്റ്യൻ, ട്രഷർ ഷീൻ ജോസഫ് എന്നിവർക്ക് മുൻ പ്രസിഡൻ്റ് തോമസ്കുട്ടി വി.എം പ്രതിജ്ഞ ചൊല്ലി കൊടുത്ത്  അധികാരം കൈമാറി.

സിനിയർ ചേമ്പർ ഇൻ്റർനാഷ്ണൽ അംഗമായ ഡോക്ടർ ലെനിൻ ഡെന്നിയെ ചടങ്ങിൽ ആദരിച്ചു.

സീനിയർ ചേമ്പർ കോഡിനേറ്റർ റ്റി.സി ദേവസ്യാ മുഖ്യാ പ്രഭാഷണം നടത്തി. യോഗത്തിൽ ആശംസ അറിയിച്ച്

വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി ജേക്കബ്ബ്, സുബാഷ് ഇ.എം, ഡെന്നി കെ.വി, കെ.ജെ സെബാസ്റ്റ്യൻ, ബേബി കെ.ജെ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *