Timely news thodupuzha

logo

സർക്കാർ ശമ്പള കുടിശിക അനുവദിച്ചത് ചിന്ത ജെറോം നൽകിയ കത്തിൻറെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: എട്ടര ലക്ഷം രൂപ ശമ്പള കുടിശിക സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് കത്തിൻറെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പായി. ചിന്ത കുടിശിക ആവശ്യപ്പെട്ട് കത്ത് നൽകിയത് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനായിരുന്നു. 22/8/2022 ലാണ് ഈ കത്ത് എം ശിവശങ്കർ തുടർ നടപടിക്കായി അയക്കുന്നത്.

ഇതിൻറെ അടിസ്ഥാനത്തിൽ കുടിശിക അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു. 2017 ജനുവരി മുതൽ മുതൽ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ചിന്ത ജെറോം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക അനുവദിക്കുന്നതെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *