കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 52,560 രൂപയാണ് വില. ഗ്രാമിന് 6570 രൂപയുമായി തുടരുന്നു. വെള്ളിയാഴ്ച 54,080 രൂപയായി ഉയർന്ന് സ്വർണ വില അടുത്തകാലത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞാണ് സ്വർണ വില 52,560 രൂപയിലേക്ക് താഴ്ന്നിരുന്നു.ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില കുറവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.
സ്വർണ വില മാറ്റമില്ലാതെ തുടരുന്നു
