കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശാ ശരത്തിനെതിരേയ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. പ്രാണ ഇൻസൈറ്റിൻറെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കൊട്ടാരക്കര പൊലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തത്. കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രാണയെന്ന ആപ്പിൽ കോവിഡ് കാലത്ത് ഓൺലൈനായി നൃത്ത പരിശീലനം നൽകിയിരുന്നുവെന്നത് മാത്രമാണ് ബന്ധമെന്നും ആശ ശരത് വ്യക്തമാക്കിയിരുന്നു.