കൊച്ചി: തുടർച്ചയായ രണ്ടാം ദിനവും സ്വർണ വിലയിൽ ഇടിവ്. ഇന്ന്(09/07/2024) പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,680 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ജൂലൈ 1 മുതൽ തുടർച്ചയായി ഉയർന്ന് കൊണ്ടിരുന്ന സ്വർണ വില ഒരാഴ്ചത്തെ വർദ്ധനവിന് ശേഷമാണ് ഇടിഞ്ഞത്. 54,000വും കടന്ന് മുന്നേറിയ സ്വര്‍ണ വിലയിൽ ഇന്നലെയും ഇന്നുമായി 440 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
സ്വർണ വില കുറഞ്ഞു
