പീരുമേട്: ആയില്യം തിരുനാൾ മഹാരാജാവ് നിർമിച്ച കോട്ടയം – കുമിളി റോഡ് ദിശ മാറിയിട്ട് ഇന്ന് നൂറ് വർഷം. വളഞ്ഞാങ്കാനാത്ത് നിന്ന് പീരുമേട് വരെ ഉള്ള ഭാഗങ്ങളിൽ രണ്ട് പാലങ്ങൾ “99” (1924)ലെ വെള്ളപൊക്കത്തിൽ തകർന്നതിനെ തുടർന്ന് ആണ്, പിന്നീട് കുട്ടിക്കാനം വഴി റോഡ് മാറിയത്. ഇപ്പോൾ കൊട്ടരാക്കര ദിണ്ടുക്കൽ എൻ-എച്ച് 183 റോഡ് മുമ്പ് കോട്ടയം – കുമളി റോഡ് ആയിരുന്നു.

അന്ന്(1924ൽ) ഒരാഴ്ച പെയ്ത മഴ 591.3 മില്ല മീറ്റർ മഴ എന്ന റിക്കാർഡ് ഒരു നൂറ്റാണ്ട് ആയിട്ടും മറികടന്നിട്ടില്ല.
സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരമുള്ള പീരുമേട്ടിലെ കനത്ത മഴ മൂലം എടുത്തു പറയേണ്ട സംഭവം ആണ് ഈ പാലങ്ങളുടെ തകർച്ച. മൂന്നാറിൽ ഡാം തകർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചു.റോഡിൻ്റെ പുന നിർമ്മാണം പിന്നീ പുനരാരംഭിച്ചു. പക്ഷേ! ഇൻഡ്യ – പാക് യുദ്ധകാലത്ത് നിർത്തിവയ്ക്കുക ആയിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പൊതുമരാമത്ത് ജോലി ടെൻ്റർ ചെയ്ത് ആരംഭിച്ചു എങ്കിലും വനം വകുപ്പിൻ്റെതടസവാദം മുലം നിലക്കുക ആയിരുന്നു.അന്ന് റോഡ് നിർമ്മാണത്തിൻ്റെ, ഭാഗമായി നിർമിച്ച തോട്ടാപ്പുര ഇപ്പോൾ ചരിത്രത്തിൽ നിന്ന് മാഞ്ഞു തുടങ്ങി. “വളഞ്ഞാങ്കാനം വെള്ള ചാട്ടം” ആയിരുന്നു ഒന്നാം പാലം എന്ന് അന്ന് അറിയപ്പെട്ടിരുന്നത്, രണ്ടാം പാലവും, മൂന്നാം പാലവും എന്ന് അറിയപ്പെട്ടിരുന്ന രണ്ട് പാലങ്ങൾ തോട്ടപ്പുരക്കും വളഞ്ഞാങ്കാനത്തിനും ഇടക്ക് ആയിരുന്നു.
വളഞ്ഞാങ്കാനത്ത് നിന്ന് പീരുമേട് വരെ നാല് കിലോമീറ്റർ മാത്രം ആണ് ദൈർഘ്യം.രാജാവിൻ്റെ വസതി കുട്ടിക്കാനത്ത് ആയതിനാലും പീരുമേട് – ദേവികുളം(പി.ഡി) റോഡ് ഉപയോഗപ്പെടുത്തി ആണ്, കെ.കെ റോഡ് മാറേണ്ടി വന്നത്.
ഈ റോഡ് ഉപയോഗപ്പെടുത്തി ദേശിയ പാത 183 ആക്കിയാൽ ഇന്ധന ലാഭം ഏറെ ഉണ്ടാകും.