Timely news thodupuzha

logo

കർക്കിടക മാസം ആരംഭിച്ചു; ശബരിമല ക്ഷേത്ര നട തുറന്നു

പത്തനംതിട്ട: കർക്കിടക മാസ പൂജക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഉപദേവതാ നടകളിൽ ദീപം തെളിയിച്ച് ആഴിയിൽ അ​ഗ്നി പകർന്നതിന് ശേഷമാണ് ഭക്തരെ ദർശനത്തിന് അനുവദിക്കുന്നത്. 20ന് രാത്രി 10 മണിക്കാണ് നട അടയ്‌ക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത തീർത്ഥാടകർക്ക് ദർശനം നടത്താം. ശബരിമല കർക്കിടകമാസ പൂജയോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *