കോതമംഗലം: കുട്ടമ്പുഴ പന്തപ്ര ആദിവാസി കോളനിയിൽ കാറ്റില്‍ മരം വീണ് ആറ് വീടുകള്‍ക്ക് നാശം. വീടിന് മുകളിലേക്ക് മരം വീഴുന്നത് കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ ഒരാള്‍ക്ക് പരിക്ക്. മരശിഖരം കൊണ്ട് കോളനിയിലെ വയന്തനാണ് പരുക്കേറ്റത്.
വിജയന്‍ തങ്കച്ചന്‍റെ പുതുതായി പണിത വാര്‍ക്ക വീടിന് മുകളിലേക്കാണ് പാഴ്മരം മറിഞ്ഞത്. ഉറിയംപെട്ടി ഊരില്‍നിന്ന് പുനരധിവാസത്തിനായി പന്തപ്രയിൽ താല്‍ക്കാലിക ഷെഡ് കെട്ടി താമസിക്കുന്ന ആലയ്ക്കല്‍ നാഗലപ്പന്‍റെ വീടിന് മുകളില്‍ മരം വീണ് പൂര്‍ണമായും തകര്‍ന്നു.
മണി രവീന്ദ്രന്‍റെ വീടിന്‍റെ മേല്‍ക്കൂര മേഞ്ഞ ഷീറ്റ് കാറ്റില്‍ പറന്ന് പോയി. സുരേഷ് ചെല്ലപ്പന്‍, പ്രഭു കാശിരാമന്‍, കൃഷ്ണന്‍ മണി എന്നിവരുടെ വീടുകളും കാറ്റില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു.