ചെന്നൈ: കുപ്പത്തൊട്ടിയില്‍ നിന്ന് ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചത് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് നെക്ലേസ്. ചെന്നൈയിലാണ് സംഭവം. നഗരത്തിൽ താമസിക്കുന്ന ദേവരാജിന്റെ വീട്ടിൽ നിന്നും നഷ്ടപ്പെട്ട മാലയാണ് തൊഴിലാളികൾ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. ദേവരാജിന്റെ മകളുടെ വിവാഹത്തിന് അദ്ദേഹത്തിന്റെ അമ്മ സമ്മാനമായി നൽകിയ നെക്ലേസാണ് കുപ്പൊത്തൊട്ടിയിലെത്തിയത്.
വീട്ടിലെ മാലിന്യം കളയുന്നതിനിടയിൽ മാലയും പെട്ടുപോകുകയായിരുന്നു. മാലിന്യങ്ങള്‍ക്കിടയില്‍ പൂമാലയില്‍ കുരുങ്ങിയ നിലയിലായിരുന്നു നെക്ലേസ് കണ്ടെത്തിയത്. മാല നഷ്ടപ്പെട്ട ഉടന്‍ തന്നെ ദേവരാജ് കോര്പറേഷന് അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് സമീപത്തെ മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളില്‍ തിരച്ചിൽ ആരംഭിച്ചു. പിന്നാലെ മാല കണ്ടെത്തി തിരിച്ചേ് ഏൽപ്പിക്കുക ആയിരുന്നു.