തിരുവനന്തപുരം: ഒരു മാസത്തിനുള്ളിൽ 24 പെൻഷൻ അക്കൗണ്ടുകൾ തിരുത്തി പ്രവാസി ക്ഷേമ നിധി ബോർഡിൽ തട്ടിപ്പ് നടന്ന വിവരം പുറത്ത് വന്നതോടെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രവാസി ക്ഷേമ ബോർഡ്. താൽക്കാലിക ജീവനക്കാരിയായ ഓഫീസ് അറ്റൻഡർ ലിനയെ ക്രമക്കേട് നടത്തിയതിന്റെ പേരിൽ പിരിച്ചു വിട്ടുവെന്നും പണം തിരിച്ചു പിടിക്കുമെന്നും ബോർഡ് വിശദീകരിച്ചു. പൈസ തിരിച്ചമറിച്ചെന്ന് ലിന കുറ്റസമ്മതം നടത്തി, കുറച്ച് പണം തിരിച്ചടച്ചതാണ്.
പെൻഷൻ, തട്ടിപ്പിലൂടെ അനർഹമായി വാങ്ങിയവരിൽ നിന്നും പണം തിരിച്ചു പിടിക്കുന്നതിനായി രജിസ്‌റ്റേഡ് കത്തയച്ചുവെന്നും ബോർഡ് വ്യക്തമാക്കി. ഒരു മാസത്തിനുള്ളിൽ 24 പെൻഷൻ അക്കൗണ്ടുകൾ പ്രവാസി ക്ഷേമ നിധി ബോർഡിൽ തിരുത്തിയെന്നാണ് കണ്ടെത്തൽ. കെൽട്രോണും പൊലീസും രഹസ്യാന്വേഷണത്തിലൂടെ തട്ടിപ്പ് ആസൂത്രിതമായി സോഫ്റ്റ് വെയറിൽ തിരുത്തൽ വരുത്തിയാണെന്ന് കണ്ടെത്തി. പൊലീസ് ഗുരുതര ക്രമക്കേട് നടന്നതായി തെളിഞ്ഞതോടെ ലിനക്കെതിരെ കേസെടുത്തു.