തൊടുപുഴ: ഫാസിസം ശീലിക്കുകയും അതൊരു അടിമത്വമായി മാറുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയാണ് സംഘപരിവാർ ശക്തികളെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തിൽ.ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന അവകാശങ്ങൾപോലും ഉത്തരേന്ത്യയിൽ ഹനിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി മണിപ്പൂരിലും, ജബൽപ്പൂരിലും ഇപ്പോൾ ഛത്തീസ്ഗഡിലും തിരുവസ്ത്രമണിഞ്ഞ് നടക്കുവാനോ ക്രിസ്തീയ വിശ്വാസം സംരക്ഷിക്കാനോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുവാനോ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കേരളത്തിൽ ക്രൈസ്തവരുടെ വക്താക്കളാകുവാൻ ശ്രമിക്കുന്ന സംഘപരിവാറിൻ്റെ നാടകം സമൂഹം തിരിച്ചറിണമെന്നും കേരളത്തിൽ സംഘപരിവാറിനെ സി.പി.എം പ്രോൽസാഹിപ്പിക്കുവാണെന്നും അദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ നേതൃ സംഗമം “സത്യ- സേവാ-സംഘർഷ്” തൊടുപുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സി.സി സി പ്രസിഡൻ്റ് സി.പി മാത്യു, കെ.പി.സി.സി സെക്രട്ടറി എം.എൻ ഗോപി, മുൻ ഡി.സി.സി പ്രസിഡൻ്റ് റോയി കെ പൗലോസ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ അബിൻ വർക്കി, ഒ.ജെ ജെനിഷ്, പി.എസ് അനുതാജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മാത്യു കെ ജോൺ, റിനോ പി രാജൻ, സംസ്ഥാന സെക്രട്ടറിമാരായ ജോബിൻ മാത്യു, ജോമോൺ പി.ജെ, സോയി മോൺ സണ്ണി,അരുൺ പൂച്ചക്കുഴി, ഷിൻസ് ഏലിയാസ്, ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ ടോണി തോമസ്, ബിബിൻ ഈട്ടിക്കൽ, അൻഷൽ ആൻ്റണി,ശാരി ബിനു ശങ്കർ എന്നിവർ പ്രസംഗിച്ചു.





