തൊടുപുഴ: കെപിസിസിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും തീരുമാനിച്ച് അറിയിക്കുന്ന പാർട്ടി പരിപാടികളിൽ ഗുരുതരമായ വീഴ്ച നിരന്തരം വരുത്തുന്നതിനാൽ മുട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഷൈജ ജോമോനെ നീക്കി.


പകരം മുട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല ഡിസിസി മെമ്പർ ബിജോയ് ജോൺ കയ്യാലക്കകത്തിന് നൽകിയതായി ഡി സി സി പ്രസിഡന്റ് സി പി മാത്യു അറിയിച്ചു. ബിജോയ് ജോൺ നിലവിൽ മുട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആണ്.





