Timely news thodupuzha

സർക്കാർ അധ്യാപകരെ കൂലിക്കാരാക്കുന്നു: ബെന്നി ബഹനാൻ എം.പി

കാക്കനാട്: സമൂഹത്തിൻ്റെ പുരോഗതിയെ നിർണ്ണയിക്കുന്ന പൊതുവിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപർക്ക് സ്ഥിരം നിയമനം നൽകാതെ ദിവസ കൂലിക്കാരാക്കി അപമാനിക്കുന്നത് വിദ്യഭ്യാസത്തിൻ്റെ ഗുണമേന്മ തകർക്കുമെന്ന് ബെന്നി ബെഹ് ന്നാൻ എം.പി പറഞ്ഞു. ആയിരകണക്കിന് അധ്യാപക നിയമനങ്ങൾ ഇപ്പോഴും അപ്രഖ്യാപിത നിരോധനത്തിലാണ്. ഉച്ചഭക്ഷണം,യൂണിഫോം വിതരണം, അധ്യാപക വിദ്യാർത്ഥി അനുപാതം, യുഐഡി തുടങ്ങി കുട്ടികളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ പോലും സർക്കാർ അലംഭാവം സൃഷ്ടിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കെ പി എസ് ടി എ സംസ്ഥാനത്തെ ജില്ലാ വിദ്യഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ്ണയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിഷേധിച്ചും ശമ്പള പരിഷ്ക്കരണം അട്ടിമറിച്ചും ,ഡി എ കുടിശിക വരുത്തിയും 1:40പിൻവലിച്ച് അധ്യാപക തസ്തികകൾ ഇല്ലാതാക്കിയും അധ്യാപകരുടെ മാന്യതയും സുരക്ഷിതത്വവും ഇല്ലാതാക്കുന്ന സർക്കാർ ഈ മേഖലയെ തകർക്കുന്ന സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് തോമസ് പീറ്ററിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.യു. സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഷക്കീല ബീവി,രഞ്ജിത്ത് മാത്യു, അജിമോൻ പൗലോസ്, ജില്ലാ സെക്രട്ടറി ബിജു കുര്യൻ, ട്രഷറർ ഷിബി ശങ്കർ, ഭാരവാഹികളായ ബിജു വർഗീസ്, ലാക്ടോദാസ്, റെജി എം എസ്, സലീന ജോർജ്,എം എം മെക്കിൾ , മുരളി ടി.എ, മാർട്ടിൻ ജോസഫ്എന്നിവർ സംസാരിച്ചു.

എല്ലാ അധ്യാപകർക്കും നിയമന അംഗീകാരവും ജോലി സംരക്ഷണവും ഉറപ്പാക്കുക, നിഷേധിച്ച ആനുകൂല്യങ്ങളും ശമ്പള പരിഷ്കരണവും ഉടൻ ലഭ്യമാക്കുക, കോൺട്രിബ്യൂട്ടറി പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, 9 , 10 ക്ലാസുകളിലെ 1:40 അനുവാദം നടപ്പിലാക്കുക, അശാസ്ത്രീയമായ സമയമാറ്റം പിൻവലിക്കുക, ആലോചന ഇല്ലാതെ പ്രഖ്യാപിച്ച ഉച്ചഭക്ഷണ മെനു പുനപരിശോധിക്കുക, മുഴുവൻ കുട്ടികളെയും പരിഗണിച്ച് തസ്തികകൾ നിർണയിക്കുക, ജീവനക്കാർക്കും അധ്യാപകർക്കും ആശ്വാസമായ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക, മുഴുവൻ പ്രൈമറി അധ്യാപകർക്കും തസ്തികയും ആനുകൂല്യങ്ങളും അനുവദിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക, എച്ച്എസ്എസ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, എല്ലാ വിദ്യാലയങ്ങളിലും കലാകായിക പ്രവർത്തിപരിചയ സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കുക, നോഷണലായി അംഗീകാരം ലഭിച്ചവരുടെ മുഴുവൻ ആനുകൂല്യങ്ങൾ അനുവദിക്കുക, ബ്രോക്കൺ സർവീസ് പെൻഷന് പരിഗണിക്കുക, ദിവസവേതനക്കാരുടെ വേധനം തടയുന്ന സർക്കാരിൻറെ വിവാദ സർക്കുലർ പിൻവലിക്കുക, സർവീസിലുള്ള മുഴുവൻ അധ്യാപകർക്കും കെ ടെറ്റ് യോഗ്യതയിൽ നിന്നും ഒഴിവാക്കുക, അന്യായമായ സ്ഥലംമാറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ പി എസ് ടി എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസിനുമുൻപിൽ ധർണ്ണ നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *