തൊടുപുഴ: കിഴക്കൻ മേഖലയുടെ വികസനങ്ങൾക്ക് നാഴിക കല്ല് ആയി മാറുന്ന, മാങ്ങാട്ടുകവലയിൽ നഗരസഭ നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർണമായും പൂർത്തീകരിച്ചു ലേലത്തിനു സജ്ജമായി. സിവിൽ വർക്കുകൾ നേരത്തെ പൂർത്തീകരിച്ചിരുന്നു എങ്കിലും ഇലക്ട്രിഫിക്കേഷൻ ജോലികൾ, ലിഫ്റ്റ്, ഫയർ ഫൈറ്റ്റിംഗ് സംവിധാനങൾ, വാട്ടർ ടാങ്ക്, പാർക്കിംഗ് ഏരിയ ടൈൽ പാകൽ തുടങ്ങിയ പ്രവർത്തികൾ പൂർത്തീകരിക്കാൻ ഉണ്ടായ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചു കൊണ്ട് എല്ലാ പ്രവർത്തികളും പൂർത്തീകരിച്ച്, ഷോപ്പിംഗ് കോംപ്ലക്സ് പൂർണമായും പ്രവർത്തനക്ഷമമായതായി നഗരസഭ ചെയർമാൻ കെ ദീപക് അറിയിച്ചു.
നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളുടെ ലേലം ജൂലൈ 31 ന് നടക്കും എന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. മൂന്ന് നിലകളിൽ ആയി പണി പൂർത്തീകരിച്ചിട്ടുള്ള ഷോപ്പിംഗ് കോംപ്ലക്സ് ന്റെ ഗ്രൗണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ളോറും പൂർണമായും വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റി വച്ചിട്ടുള്ളതും, രണ്ടാം നില ഓഫീസ് ഉപയോഗത്തിന് വാടക അടിസ്ഥാനത്തിൽ നല്കാനും ആണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഗ്രൗണ്ട് ഫ്ലോറിൽ 32 മുറികളും ഒന്നാം നിലയിൽ 30മുറികളും ആണ് ലേലം ചെയുന്നത്. ഗ്രൗണ്ട് ഫ്ലോറിലെ മുറികൾക്ക് 10 ലക്ഷം രൂപാ ഡെപ്പോസിറ്റും പന്ത്രണ്ടായിരം രൂപ വാടകയും ഒന്നാം നിലയിൽ 3 ലക്ഷം രൂപ ഡെപ്പോസിറ്റും ഏഴായിരം രൂപ വാടകയും ആണ് നിശ്ചയിച്ചിട്ടുള്ളത്.
ഉടുമ്പന്നൂർ റോഡും ഇടവെട്ടി റോഡും ബൈപാസ്സുകളും സംഗമിക്കുന്ന മാങ്ങാട്ടുകവലയിൽ ധാരാളം പാർക്കിംഗ് ഏരിയ യോടെ നിർമിച്ചിട്ടുള്ള ഷോപ്പിംഗ് കോംപ്ലക്സ് കിഴക്കൻ മേഖലയുടെ വാണിജ്യ കേന്ദ്രമായി മാങ്ങാട്ടുകവലയെ മാറ്റും എന്നാണ് ജനപ്രതിനിധികളുടെ പ്രതീക്ഷ.
ന്യൂമാൻ കോളേജ്, അൽഅസർ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജില്ലാ ആശുപത്രി, അൽഅസർ മെഡിക്കൽ കോളേജ് ഹോളിഫാമിലി ആശുപത്രി എന്നിവിടങ്ങളിൽ വരുന്നവർക്കും, മുതലാക്കോടം, നൈനാർ പള്ളികളിൽ ലും കാരിക്കോട് അമ്പലത്തിലും വരുന്ന ഭക്തജങ്ങങ്ങൾ ക്കും, വണ്ണപ്പുറം, ഉടുമ്പന്നൂർ ഇടവെട്ടി മേഖലകളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾക്കും മറ്റും തൊടുപുഴയിൽ എത്തുന്നവരുടെയും യാത്ര സൗകര്യം പരിഗണിച്ച്, കോതായിക്കുന്നു ബസ്സ്റ്റാൻഡ് മാതൃകയിൽ ഷോപ്പിംഗ് കോംപ്ലക്സ് യാർഡിൽ ബസ് ടെർമിനൽ വേണം എന്ന ആവശ്യവും ശക്തമാണ്.
മാങ്ങാട്ടുകവല ബസ് സ്റ്റാൻഡ് പൂർണമായും സജ്ജമാകുന്നതോടെ പാലാ, വൈക്കം ഭാഗത്തേക്കുള്ള കെ എസ് ആർ ടി സി അടക്കം ഉള്ള ബസ് സർവീസ് മാങ്ങാട്ടുകവലയിൽ നിന്ന് ആരംഭിക്കണം എന്നും മുവാറ്റുപുഴ ഭാഗത്തുന്നുള്ള ബസ്സുകൾ മാങ്ങാട്ടുകവല വഴി ആക്കണം എന്നുള്ള ഏറെ കാലമായുള്ള ആവശ്യവും യാഥാർഥ്യം ആകും എന്ന പ്രതീക്ഷിയിൽ ആണ് വിദ്യാർത്ഥികൾ അടക്കം ഉള്ള യാത്രക്കാർ.
മാങ്ങാട്ടുകവലയിൽ പോലീസ് ഔട്ട് പോസ്റ്റ് പുതുക്കി സ്ഥാപിക്കണം എന്ന ആവശ്യവും കാരിക്കോട് സബ് രജിസ്റ്ററാർ ഓഫീസ് അടക്കം, പൊതുജനങ്ങൾ അധികം ആശ്രയിക്കുന്ന സർക്കാർ, അർദ്ധ സർക്കാർ സ്ഥാനങ്ങൾ മാങ്ങാട്ട് കവല ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മാറ്റണം എന്ന ആവശ്യവും ശക്തമാണ്.






