തൊടുപുഴ: ചിങ്ങം ഒന്നാം തീയതി കാർഷിക ദിനത്തിൽ മണ്ണിൽ പണിയെടുക്കുന്ന കർഷകരോടുള്ള ആദരവ് പ്രകടിപ്പിച്ചു കൊണ്ട് കർഷക വേഷത്തിൽ സ്കൂളിൽ എത്തി ദി വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിലെ കുട്ടികൾ. പൊന്നിൻ ചിങ്ങം പുലർന്നപ്പോൾ സ്കൂളിലെ മലയാളം വിഭാഗം നേതൃത്വം നൽകിയ സ്പെഷ്യൽ അസംബ്ലി മനസ്സിന് കുളിർമയേകുന്നതായിരുന്നു. കൊയ്ത്തു പാട്ടിനൊപ്പം കുട്ടികൾ ചുവടുവെച്ചു. പാട്ടുകളും കവിതകളും കൊണ്ട് കുട്ടികൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കർഷകദിനത്തെ കുറിച്ചുള്ള വീഡിയോയിലൂടെ കൃഷിയുടെ മാഹാത്മ്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വില്ലേജിലെ എല്ലാ കുട്ടികളും 10 പുതിയ മലയാളം വാക്കുകൾ പഠിക്കണമെന്നുള്ള പ്രതിജ്ഞയോട് കൂടി അസംബ്ലി പിരിഞ്ഞു.