ആദായനികുതി പരിധിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഏഴു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. നികുതി സ്ലാബുകൾ അഞ്ചെണ്ണമാക്കിയിട്ടുണ്ട്. മൂന്നു ലക്ഷം വരെ നികുതി നൽകേണ്ടതില്ല.
3 മുതൽ 6 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5 ശതമാനം നികുതി. 6 മുതൽ 9 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനവും, 9 മുതൽ 12 ലക്ഷം വരെ 15 ശതമാനവും, 12 മുതൽ 15 ലക്ഷം വരെ 20 ശതമാനവും, 15 ലക്ഷത്തിനു മുകളിൽ 30 ശതമാനവുമായിരിക്കും നികുതി.