തിരുവന്തപുരം: ബജറ്റിന് മുന്നോടിയായി നിയമസഭയിൽ ഇന്ന് അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. ഇത്തവണ 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഉണ്ടായിരിക്കുന്നത്. വളർച്ചയ്ക്ക് സഹായകമായത് കോവിഡിന് ശേഷം രൂപീകരിച്ച സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികളെന്നാണ് വിലയിരുത്തൽ.
എന്നാൽ, സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്നും പറയുന്നു. സംസ്ഥാനത്തിന്, പൊതു കടത്തിൽ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ ഉൾപ്പെടുത്തിയ കേന്ദ്ര നയങ്ങൾ തിരിച്ചടിയായതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. വരും വർഷങ്ങളിൽ പ്രതിസന്ധി കേന്ദ്ര നയങ്ങൾ കാരണം രൂക്ഷമായേക്കാം.