Timely news thodupuzha

logo

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സംഘടനാ പ്രശ്നങ്ങൾ ആലപ്പുഴയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതിനിടെ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ ചേരാനിരിക്കുകയായിരുന്നു. തൃക്കാക്കരയിലെയും പാലക്കാട്ടെയും സംഘടനാ വിഷയങ്ങൾ അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടുകൾ ഇന്നത്തെ യോഗത്തിൽ പരിഗണിച്ചേക്കും. ഈ മാസം അവസാനം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ തുടങ്ങാനിരിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്.

തിരുവനന്തപുരത്ത് നിർണായക നിർവാഹക സമിതി യോഗവും സിപിഐ ഇന്ന് തന്നെ ചേരും. ബി.ജെ.പി പ്രവർത്തകർ മുൻ മന്ത്രി ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ സി.പി.എം നേതാക്കളുടെ കൂറ് മാറ്റവും പാർട്ടിക്കുണ്ടായ വീഴ്ചയും യോഗം ചർച്ച ചെയും. പാർട്ടിക്ക് കേസ് നടത്തിപ്പിലുണ്ടായ വീഴ്ചകൾ കമ്മറ്റിയിൽ ഉയർന്നാൽ വിമർശനങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു കൂറുമാറ്റത്തിൽ സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.

അതേസമയം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അതിനു വിരുദ്ധ നിലപാടായിരുന്നു എടുത്തത്. പാർട്ടിയുടെ അനുമതിയില്ലാതെ മന്ത്രി പി പ്രസാദ് ഇസ്രയേൽ യാത്ര നിശ്ചയിച്ചതും ചർച്ചയായേക്കും. കമ്മറ്റികളിൽ നിന്ന് പ്രായപരിധി നിബന്ധനയെ തുടർന്ന് ചില മുതിർന്ന നേതാക്കള ഒഴിവാക്കിയിരുന്നു. ഇവരെ സഹകരിപ്പിക്കുന്നതിനായി ഏതു ഘടകം തിരഞ്ഞെടുക്കണമെന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും.

Leave a Comment

Your email address will not be published. Required fields are marked *