സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചിരിക്കുന്നതായാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചത്.
കെഎസ്ആർടിസി ബസ് ടെർമിനലുകളുടെ നവീകരണത്തിനായി ഇരുപതു കോടി രൂപയും കശുവണ്ടി ഫാക്ടറികളുടെ ആധുനീകരണത്തിനായി 2.25 കോടി രൂപയും അനുവദിച്ചു. കശുവണ്ടി വികസന കോർപ്പറേഷന്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.