തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത‍്യയുടെ മൂന്ന് എ.റ്റി.എമ്മുകളിലാണ് വൻ കവർച്ച നടന്നത്. തൃശൂരിലെ മാപ്രാണം, കോലാഴി, ഷൊർണൂർ റോഡ് എന്നിവടങ്ങളിലെ എടിഎമ്മുകളിലാണ് കവർച്ച നടന്നത്.
മൂന്ന് എ.റ്റി.എമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ട്ടപെട്ടുവെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് കവർച്ച നടന്നതെന്നാണ് വിലയിരുത്തൽ. ഗ‍്യാസ് കട്ടർ ഉപയോഗിച്ചാണ് എ.റ്റി.എം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇതര സംസ്ഥാന മോഷ്ട്ടാക്കളാണോ ഇവർ എന്ന് പൊലീസ് സംശയിക്കുന്നു.