Timely news thodupuzha

logo

തിരുവനന്തപുരത്ത് പ്ലസ് റ്റൂ വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. നാവായിക്കുളം സ്വദേശിയായ പ്ലസ് റ്റൂ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഉത്രാട ദിനത്തിൽ കുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗ ലക്ഷണം കണ്ട് തുടങ്ങിയത്. ഈ വിദ്യാർത്ഥിക്കൊപ്പം കുളത്തിൽ കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ കഴിയുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *