തൊടുപുഴ: ഒളമറ്റം ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയ്യം തൊഴീലിനായി നാളെ നടതുറക്കും. രാവിലെ 5.25 മുതൽ ഭക്തരെ ദർശനത്തിനായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതാണ്. തുടർന്ന് വിവിധ ചടങ്ങുകൾ. വൈകിട്ട് 7.30 ന് ഇടുക്കി കലാസാഗർ മ്യൂസിക് അവതരിപ്പിക്കുന്ന ഭക്തിഗാനമേള.
മൂന്നാം തീയതി കലശാഭിഷേകത്തോടെ ആയിരുന്നു ഈ വർഷത്തെ ഉത്സവത്തിന് തുടക്കം കുറിച്ചത്. ഇന്ന് കാവടി ഘോഷയാത്ര, കാവടി അഭിഷേകം തുടങ്ങിയ വിവധ ചടങ്ങുകളോടെ തൈപ്പൂയ മഹോത്സവം നടന്നു.