തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് ഇരുവരും. വഞ്ചിക്കടവിൽ വനവിഭഗങ്ങൾ ശേഖരിക്കാൻ പോകുന്ന കുടുംബങ്ങൾക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. എന്നാൽ ഇവർക്കു നേരെ കാട്ടാന കൂട്ടം പാഞ്ഞെത്തിയപ്പോൾ ചിതറിയോടുകയായിരുന്നു. കാട്ടാന കൂട്ടത്തിൻറെ മുന്നിൽപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ചയോടെയായിരുന്നു സംഭവം. അംബികയുടെ മൃതദേഹം പുഴയിൽ നിന്നുമാണ് കണ്ടെടുത്തത്. മറ്റുള്ളവരെ വനംവകുപ്പ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തെ തുടർന്ന് ഒരാൾ മരിച്ചിരുന്നു ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.
അതിരപ്പിള്ളിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു
