Timely news thodupuzha

പയ്യന്നൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ ലോറി ഇടിച്ചു കയറി 2 പേർ മരിച്ചു; ഒരാളുടെ നില ഗുരുതരം

പയ്യന്നൂർ: രാമന്തളി കുരിശുമുക്കിൽ തൊഴിലുറപ്പ് തൊഴിലിന് പോവുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് വാഹനം ഇടിച്ച് കയറി രണ്ട് സ്ത്രീകൾ മരിച്ചു. യശോദ(68) ശോഭ(46) എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ഒരാളെ പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 20 പേർ തൊഴിൽ സ്ഥലത്തേക്ക് നടന്ന് പോവുകയായിരുന്നു. ഇതിനിടയിലേക്കാണ് വാഹനം ഇടിച്ച് കയറിയത്.

Leave a Comment

Your email address will not be published. Required fields are marked *