പാലക്കാട്: തൃശൂർ പൂരം കലക്കിയതിന് പിന്നിൽ സർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസിനെയും മറ്റ് ഉദ്യോഗസ്ഥരേയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്നും സുരേന്ദ്രൻ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. തൃശൂർ പൂരം കലക്കിയതിനെതിരേ ഇപ്പോൾ പൊലീസ് എഫ്.ഐ.ആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്.ഐ.ആർ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പൂരത്തിന്‍റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി, വെടിക്കെട്ട് മനപൂർവം വൈകിപ്പിച്ചു. എല്ലാം സർക്കാരിന്‍റെ വീഴ്ചയാണെന്നും സതീശൻ അതിനെ പിന്തുണയ്ക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. ആർ.എസ്.എസിനോ ബി.ജെ.പിക്കോ ഇതിൽ യാതൊരു ബന്ധവുമില്ല.
ആർ.എസ്.എസിനെ പറഞ്ഞാൽ ചില വോട്ടുകൾ കിട്ടുമെന്ന് വിചാരിച്ചാണ് സതീശൻ കള്ളം പറയുന്നത്. സുരേഷ് ഗോപി ഓടിയെത്തിയതിനെയാണ് സതീശനും സി.പി.ഐയും കുറ്റം പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.