Timely news thodupuzha

logo

ഇ.പിയുടെ ചാട്ടം ബി.ജെ.പിയിലേക്കെന്ന് കെ സുധാകരൻ

കണ്ണൂർ: സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻറെ ചാട്ടം ബി.ജെ.പിയിലേക്കാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ഇ.പിയുടെ ആത്മകഥാ വിവാദം കാലത്തിൻറെ കണക്ക് ചോദിക്കലാണ്.

കൊടുത്താൽ കിട്ടും, സി.പി.എമ്മിന് കിട്ടിക്കൊണ്ടേയിരിക്കുകയാണെന്നും കെ സുധാകരൻ പരിഹസിച്ചു. പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഡി.സി ബുക്സ് ഏറെ വിശ്വസ്ഥമായ സ്ഥാപനമാണെന്നും വരെ അവിശ്വസിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.

എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിൻറെ പക ഇപിയ്ക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. ഇ.പിയുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുമെന്നും ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റും കോൺഗ്രസ് നേടുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. ഇ.പി ബി.ജെ.പിയിലേക്ക് പോകാനാണ് സാധ്യതയെന്നും സുധാകരൻ പറഞ്ഞു.

അദ്ദേഹം ബി.ജെ.പി നേതാക്കളെ ഇടയ്‌ക്കെല്ലാം പോയി കാണുന്നതാണ്. നേതാക്കളെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം തന്നെ അത് സമ്മതിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അവസരവാദിയാണെന്ന് സി.പി.എമ്മിലെ ഒരു നേതാവെങ്കിലും പറഞ്ഞതിൽ വളരെ സന്തോഷമുണ്ട്. അതിന് ഇ.പി ജയരാജനെ ഞാൻ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *