Timely news thodupuzha

logo

സാക്ഷരതാമിഷൻ 4,7 തുല്യത പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

തൊടുപുഴ: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഇക്കഴിഞ്ഞ ഓഗസ്റ്റ് 24, 25 തീയ്യതികളിൽ നടത്തിയ നാലാം തരം ഏഴാം തരം തുല്യത പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഇടുക്കി ജില്ലയിൽ 4 പരീക്ഷാ കേന്ദ്രങ്ങളിലായി ആഗസ്റ്റ് 25ന് നടന്ന നാലാം തരം തുല്യത പരീക്ഷ എഴുതിയ എല്ലാവരും വിജയം കൈവരിച്ചു. 100 ശതമാനമാണ് വിജയം. ഓഗസ്റ്റ് 24, 25 തീയ്യതികളിലായി
നടന്ന ഏഴാം തരം തുല്യത പരീക്ഷയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജില്ലയിലെ 3 പരീക്ഷാകേന്ദ്രങ്ങളിലായി നടന്ന ഏഴാം തരം തുല്യത പരീക്ഷയിൽ 62.5 ശതമാനം പേരാണ് വിജയിച്ചത്. മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്പെഷൽ സ്കൂളിലെ അലൻ്റ് സിജോയാണ്(14) നാലാം തരത്തിൽ വിജയിച്ച ജില്ലയിലെ പ്രായം കുറഞ്ഞ പഠിതാവ്.

കട്ടപ്പന ജി ടി എച്ച് എസ് പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതിയ സിന്ധു പ്രഭാകരൻ (44) ആണ് മുതിർന്ന പഠിതാവ്.
ഏഴാം തരത്തിൽ വിജയിച്ച പ്രായം കുറഞ്ഞ പഠിതാവ് മറയൂർ ജി എച്ച് എസ് ൽ പരീക്ഷ എഴുതിയ കവിത പി (21) ആണ്. പ്രായം കൂടിയ പഠിതാവ് ഷേർലി യു സി ( 56) തൊടുപുഴ ജി എച്ച് എസ് പരീക്ഷാകേന്ദ്രം.പഠിതാക്കൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലും ഇടുക്കിജില്ലാ സാക്ഷരതാമിഷൻ ഓഫീസിലും പരീക്ഷാഫലം പരിശോധിക്കാം.

Leave a Comment

Your email address will not be published. Required fields are marked *