മുവാറ്റുപുഴ: ക്രിസ്തുമസിനെ വരവേൽക്കുന്നതിനായി 35 അടിയിലേറെ ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കി തയ്യാറെടുക്കുകയാണ് വാഴക്കുളം ചാവറ ഇൻറർനാഷണൽ അക്കാദമി.
നക്ഷത്രങ്ങളും അലങ്കാരവസ്തുക്കളും ദീപവിതാനങ്ങളും കൊണ്ട് മനോഹരമാക്കി സ്ക്കൂളിനു മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന ട്രീ വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും വേറിട്ട കാഴ്ചയാണ്.
വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഇതുകൂടാതെ 12 ഓളം ചെറു ട്രീകളും ക്രിസ്മസിന്റെ ഭാഗമായി അലങ്കരിച്ചിട്ടുണ്ട്.
സ്കൂൾ മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ ഫാദർ. ഡിനോ കള്ളിക്കാട്ട് സി.എം.ഐ, വൈസ് പ്രിൻസിപ്പൽ ഫാദർ. ജിത്തു ജോർജ് തൊട്ടിയിൽ സി.എം.ഐ എന്നിവർ നേതൃത്വം നൽകി.