Timely news thodupuzha

logo

സൈനികരുടെ സേവനങ്ങൾ അമൂല്യം: എ.ഡി.എം ഷൈജു പി ജേക്കബ്

ഇടുക്കി: രാജ്യാതിർത്തി കാക്കുന്ന സൈനികരുടെ സേവനങ്ങൾ അമൂല്യമാണെന്ന് എ.ഡി.എം ഷൈജു പി ജേക്കബ് പറഞ്ഞു.സായുധസേനാ പതാകദിനാചരണവും പതാകനിധിയുടെ സമാഹരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈനികരെ സമൂഹം നന്ദിയോടെ സ്മരിക്കണം. അവരുടെ ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും. മാതൃരാജ്യത്തിനായി പോരാടി വീരചരമം പ്രാപിച്ച ധീരയോദ്ധാക്കളുടെ കുടുംബങ്ങളേയും അംഗഭംഗം സംഭവിച്ചവരെയും പൂർവ്വസൈനികരെയും പുനരധിവസിപ്പിക്കുന്നതിനായി പൊതുസമൂഹത്തിന്റെ സഹായവും സഹകരണവും ആവശ്യമാണ്.

വിമുക്തഭടന്മാർക്കും രാജ്യത്തിനായി ജീവൻ ത്യജിച്ച സൈനികരുടെ കുടുംബങ്ങൾക്കും സമൂഹം അർഹമായ ആദരവ് നൽകണമെന്നും എ.ഡി.എം പറഞ്ഞു. ജില്ലാ സൈനിക ക്ഷേമ ഓഫീസർ സി.ഒ ബിജു, ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ ഉദ്യോഗസ്ഥർ, 33 കേരള ബറ്റാലിയനിൽ നിന്നുള്ള എൻ.സി.സി കേഡറ്റുമാ4 എന്നിവ4 ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *