കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിൽ ഗേറ്റിലെ കമ്പി ശരീരത്തിൽ തുളച്ചു കയറിയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തടിയോളം ഉയരുമുള്ള ഗേറ്റിൽ പൂർണ്ണ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗേറ്റിന് മുകളിലൂടെ കടക്കാൻ ശ്രമച്ചപ്പോൾ സംഭവിച്ചതാണോ അതോ മറ്റു ദൂരഹതകളുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് പരിശോധിച്ച് വരികയാണ്. അർദ്ധരാത്രിയിലാണ് സംഭവം നടന്നതെന്നാണ് വിവരം. സ്ഥലത്തെ സുരക്ഷാ ജിവനക്കാരാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊച്ചി മംഗളവനം പക്ഷിസങ്കേതത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
