

നെയ്യശ്ശേരി: വർഷങ്ങളോളം ഒരു സ്ഥാപനത്തിൽ പ്രവർത്തിച്ചവർ അടുത്തടുത്ത ദിവസങ്ങളിൽ യാത്രയായി.അഞ്ച് പതിറ്റാണ്ട് മുൻപ് നെയ്യശ്ശേരി സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന് സമീപം പ്രവർത്തിച്ചിരുന്നു ജവുളി കടയിൽ പ്രവർത്തിച്ചിരുന്ന ഉറുമ്പിൽ ജോസ് മാണി(89),ഉളിനാൽ യോഹന്നാൻ മത്തായി (78) എന്നിവരാണ് മരണത്തിലും ഒന്നിച്ചത്.പണ്ട് ജവിളി കടകളോടനുബന്ധിച്ചു തയ്യൽ കടയും പ്രവർത്തിക്കുന്ന രീതിയായിരുന്നു.ജോസ് ചേട്ടൻ നടത്തിയിരുന്ന സ്ഥാപനത്തിൽ യോഹന്നാൻ ചേട്ടനായിരുന്നു തയ്യൽ ജോലി ചെയ്തിരുന്നത് .പിന്നീട് യോഹന്നാൻ ചേട്ടൻ വണ്ണപ്പുറത്തേയ്ക്ക് മാറുകയും അവിടെ ജോൺസൺ ടെക്സ്റ്റൈൽസ് ആരംഭിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച യാണ് ജോസ് ചേട്ടൻ നിര്യാതനായത്.ബുധനാഴ്ച വൈകുന്നേരം ജോസ് ചേട്ടൻ്റെ വീട്ടിൽ പോകുവാൻ വാഹനം ഏർപ്പാടാക്കി പുറപ്പെടുവാൻ തുടങ്ങുമ്പോഴാണ് യോഹന്നാൻ ചേട്ടൻ വിടവാങ്ങിയത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘ കാലം ഒന്നിച്ചു പ്രവർത്തിച്ച ജോസ് ചേട്ടനെ അവസാനം ഒരു നോക്ക് കാണുവാനവാതെ യോഹന്നാൻ ചേട്ടനും വിട വാങ്ങിയത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേദനയായി.
ജോസ് ചേട്ടൻ്റെ സംസ്ക്കാരം വ്യാഴാഴ്ച നെയ്യശ്ശെരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്നു.യോഹന്നാൻ ചേട്ടൻ്റെ സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11 ്ന് ഞാറക്കാട് സെൻ്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ.