Timely news thodupuzha

logo

ആവോലി ജീസസ് കൺസ്ട്രക്ഷൻസിൻ്റെ സൗജന്യ ഭവന നിർമാണ കരാർ കൈമാറലും രജതജൂബിലി മന്ദിര ഉദ്ഘാടനവും 26ന്

വാഴക്കുളം: ആവോലി ജീസസ് കൺസ്ട്രക്ഷൻസിൻ്റെ ഇരുപത്തഞ്ചാമതു വാർഷികത്തോടനുബന്ധിച്ചാണ് സൗജന്യമായി നിർമിച്ചു നൽകുന്ന ഭവനത്തിൻ്റെ നിർമാണ കരാർ കൈമാറലും രജതജൂബിലി മന്ദിര ഉദ്ഘാടനവും 26ന് നടക്കും. വൈകിട്ട് ആറിന് ആവോലി പഞ്ചായത്ത് പ്രസിഡൻ്റ് ഷെൽമി ജോൺസ് മന്ദിരോദ്ഘാടനം നിർവ്വഹിക്കും. ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.ജോസഫ് കൊയ്ത്താനത്ത് വെഞ്ചിരിപ്പ് നിർവ്വഹിക്കും.

സസ് ഗ്രൂപ്പ് കണ്ടെത്തിയ വ്യക്തിക്ക് വീടു നിർമിച്ചു നൽകാനുള്ള കരാർ ഗ്രൂപ്പ് ചെയർമാൻ ഷിബു അഗസ്റ്റിന് ജീസസ് കൺസ്ട്രക്ഷൻസ് എം.ഡി ഡെയ്സൺ പടയാട്ടിൽ കൈമാറും.

ഓൾ കേരള പൈനാപ്പിൾ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു മുള്ളംകുഴിയിൽ, പഞ്ചായത്തംഗങ്ങളായ ഷാജു വടക്കൻ, ബിന്ദു ജോർജ്, ഫാ. തോമസ് മഞ്ഞക്കുന്നേൽ, ഫാ. ജോസഫ് കൊച്ചുപുരയിൽ, ഫാ. പോൾ ചൂരത്തൊട്ടിയിൽ, ഫാ. സിജൻ ഊന്നുകല്ലേൽ, ഫാ.കുര്യാക്കോസ് കൊടകല്ലിൽ, ഫാ. ഡിനോ കള്ളിക്കാട്ട്, ഫാ. ജിത്തു തൊട്ടിയിൽ, ഫാ. ആൻ്റണി പുത്തൻകുളം, ഫാ. അഗസ്റ്റിൻ നിരപ്പേൽ തുടങ്ങിയവർ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *