വാഴക്കുളം: ആവോലി ജീസസ് കൺസ്ട്രക്ഷൻസിൻ്റെ 25ആം വാർഷികത്തോടനുബന്ധിച്ചാണ് സൗജന്യമായി നിർമിച്ച് നൽകുന്ന ഭവനത്തിൻ്റെ നിർമാണ കരാർ കൈമാറിയത്. ആവോലി പഞ്ചായത്തു പ്രസിഡൻ്റ് ഷെൽമി ജോൺസ് മന്ദിരോദ്ഘാടനം നിർവഹിച്ചു. ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോസഫ് കൊയ്ത്താനത്ത് വെഞ്ചിരിപ്പ് നടത്തി.

സ്പൈസസ് ഗ്രൂപ്പ് കണ്ടെത്തിയ വ്യക്തിക്ക് വീട് നിർമിച്ച് നൽകാനുള്ള കരാർ ജീസസ് കൺസ്ട്രക്ഷൻസ് എം.ഡി ഡെയ്സൺ പടയാട്ടിൽ ആവോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു ജോസിന് കൈമാറി. ഓൾ കേരള പൈനാപ്പിൾ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, ഫാ. തോമസ് മഞ്ഞക്കുന്നേൽ, ഫാ. ജോസഫ് കൊച്ചുപുരയിൽ, ഫാ. പോൾ ചൂരത്തൊട്ടിയിൽ, ഫാ. സിജൻ ഊന്നുകല്ലേൽ, ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ഫാ. ജോസ് മോനിപ്പിള്ളിൽ, ഫാ. ജയിംസ് കളപ്പുരയിൽ, ഫാ. ഡിനോ കള്ളിക്കാട്ട്, ഫാ. ജിത്തു തൊട്ടിയിൽ, ഫാ. ആൻ്റണി പുത്തൻകുളം തുടങ്ങിയവർ പ്രസംഗിച്ചു.







