കോട്ടയം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ആശുപത്രി വിട്ടു. വിഷം കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ജോൺസണുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ജോൺസൺ പൂർണ ആരോഗ‍്യവാനാണെന്ന് ഡോക്‌ടർമാർ പൊലീസിനെ അറിയിച്ചു. വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിൻറെ അടിസ്ഥാനത്തിലാണ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 21നാണ് ആതിരയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം കുറിച്ചിയിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ആശുപത്രി വിട്ടു
