കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവ സാന്നിധ്യമുള്ളതായി നാട്ടുകാർ. കുറുക്കൻ മൂല കാവേരി പൊയിലിൽ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയിൽ കടുവയെ കണ്ടെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളർത്തു നായയെ കടുവ പിടിച്ചു. താൻ കടുവയെ നേരിട്ട് കണ്ടുവെന്നാണ് ലക്ഷ്മി പറയുന്നത്. പ്രദേശത്ത് തെരച്ചിൽ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ, ഇതു കടുവയല്ല പുലിയാണെന്ന അനുമാനത്തിലാണ്.
വയനാട്ടിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ
