കൊച്ചി: ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന പരാമർശം ആവർത്തിച്ച് ഹൈക്കോടതി. പരാതിക്കാർ അനുവദിച്ചാലും പേര് വെളിപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. രാഹുൽ ഈശ്വറിൻറെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി പരാമർശം ഉണ്ടായത്. മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കരിയുടെ പേര് വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ചെന്നായിരുന്നു നടിയുടെ പരാതി. എന്നാൽ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ലെന്ന് അറിയിച്ചതോടെ രാഹുൽ ഈശ്വറിൻറെ ഹർജി ഹൈക്കോടതി തീർപ്പാക്കി.
ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുത്; ആവർത്തിച്ച് ഹൈക്കോടതി
